മാരക്കാന സ്റ്റേഡിയം ഇനി മുതൽ ‘റെയ് പെലെ’ സ്റ്റേഡിയം

റിയോ ഡി ജനീറോ: ബ്രസീലിലെ മാരക്കാന സ്റ്റേഡിയം ഇനി ഫുട്ബോൾ ഇതിഹാസം പെലെയുടെ പേരിൽ അറിയപ്പെടും.റിയോ ഡി ജനീറോ നിയമനിർമാണസഭയിൽ നടന്ന വോട്ടെടുപ്പിലാണു സ്റ്റേഡിയത്തിന്റെ പേര് ‘എഡ്സൻ അരാന്റസ് ഡോ നാസിമെന്റോ –റെയ് പെലെ സ്റ്റേഡിയം’ എന്നു മാറ്റാൻ തീരുമാനമായത്.

റിയോ ഗവർണറുടെ അംഗീകാരം കൂടിയായാൽ പേര് ഔദ്യോഗികമാവും.1969ൽ പെലെ തന്റെ കരിയറിലെ 1000–ാം ഗോൾ നേടിയതു മാരക്കാനയിലാണ്.1950 ലോകകപ്പിൽ ബ്രസീൽ യുറഗ്വായോടു തോറ്റതും മാരക്കാനയിൽ തന്നെ.സ്റ്റേഡിയത്തിന്റെ നിർമാണത്തിനു വേണ്ടി ആവശ്യമുയർത്തിയ പത്രപ്രവർത്തകൻ മരിയോ ഫിൽഹോയുടെ പേരിലാണു സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.

Top