കൊല്‍ക്കത്ത: ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കൊല്‍ക്കത്തയില്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി ഒരു ചാരിറ്റി മത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണു മറഡോണ കൊല്‍ക്കത്തയിലെത്തിയത്.
മൂന്ന് ദിവസം താരം കൊല്‍ക്കത്തയില്‍ ഉണ്ടാവും. കൊല്‍ക്കത്തയിലേക്ക് താരത്തിന്റെ രണ്ടാമത്തെ വരവാണിത്. 2008ലും മറഡോണ കൊല്‍ക്കത്ത സന്ദര്‍ശിച്ചിരുന്നു.
നാളെ ആണ് ഗാംഗുലിയുടെ ടീമും മറഡോണയുടെ ടീമും തമ്മിലുള്ള ചാരിറ്റി മത്സരം. ഇന്ന് നടന്ന മറ്റൊരു ചടങ്ങില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം താരം വിതരണം ചെയ്തിരുന്നു.
കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും വീണ്ടും ഇവിടെയെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മറഡോണ പറഞ്ഞു.