ടൊവിനോ തോമസ് നായകനായ മറഡോണയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ദീപക് ഡി മേനോനാണ് ഛായാഗ്രഹണം. ചെമ്പന്‍ വിനോദ്, ശരണ്യ, ശാലു റഹിം, റ്റിറ്റോ, നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രം ജൂണ്‍ 22ന് തിയേറ്ററുകളിലെത്തും.