ആരോഗ്യപ്രശ്നങ്ങള്‍ കാരണം മെക്സിക്കന്‍ ക്ലബ്ബ് ഡോറാഡോസിന്റെ പരിശീലക സ്ഥാനം ഫുട്ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ രാജി വച്ചു. ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് മറഡോണ മെക്സിക്കോയില്‍ പരിശീലകനായി സേവനം അനുഷ്ഠിച്ചത്.
58 വയസുകാരനായ മറഡോണയെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം ഊന്ന് വടിയുടെ സഹായത്തിലാണ് മറഡോണ നടക്കുന്നത്. 2018 സെപ്റ്റംബറില്‍ ടീമിന്റെ ചുമതലയേറ്റ മറഡോണ അവരെ രണ്ട് തവണ പ്രമോഷന് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു.