മോസ്‌കോ: ഐസ്‌ലാന്‍ഡിനെതിരെയുള്ള അര്‍ജന്റീനയുടെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ അര്‍ജന്റീന പരിശീലകനും ലോക ഫുട്‌ബോള്‍ ഇതിഹാസ താരവുമായ ഡിയീഗോ മറഡോണ. മെസ്സി പെനാല്‍ട്ടി നഷ്ടമാക്കിയത് വലിയ കാര്യമല്ല. അതുകൊണ്ടല്ല ടീം ജയിക്കാതിരുന്നത്. താന്‍ കളിക്കരെ പഴിക്കില്ല മറിച്ച് ടാക്ടിക്‌സിനെയാണ് കുറ്റം പറയുന്നത്. ഇത്രയും ഉയരം കൂടിയ കളിക്കാരാണ് ഐസ്‌ലാന്റ് ടീമില്‍ എന്ന് അറിഞ്ഞിട്ടും അതിന് വേണ്ടി തയ്യാറാകാന്‍ അര്‍ജന്റീന ശ്രമിച്ചില്ല. ഇത് നാണക്കേടാണെന്നും മുന്‍ താരം പറഞ്ഞു.
താന്‍ അഞ്ച് പെനാള്‍ട്ടികള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നിട്ടും ഞാന്‍ മറഡോണ തന്നെയല്ലെ. അതുകൊണ്ട് പെനാല്‍ട്ടിയില്‍ കാര്യമില്ലെന്നും, മറഡോണ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച നടന്ന അര്‍ജന്റീന -ഐസ്‌ലാന്‍ഡ് പോരാട്ടം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കൂടാതെ മെസി ഒരു പെനാല്‍ട്ടി നഷ്ടമാക്കിയതും അര്‍ജന്റീന ആരാധകരെ വിഷമത്തിലാക്കി.