ബ്യൂനസ് ഐറിസ്: ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയ്ക്കു മതിയായ ചികിത്സയും കരുതലും നല്‍കിയില്ലെന്ന കുറ്റം ചുമത്തി താരത്തിന്റെ വൈദ്യസംഘത്തിലെ 7 പേര്‍ക്കെതിരെ കേസ്.
കുറ്റം തെളിഞ്ഞാല്‍ മറഡോണയ്ക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയ ലിയോപോള്‍ഡ് ലൂക് ഉള്‍പ്പെടെയുള്ളവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.
കേസിന്റെ വാദം ഈ മാസം 31നു തുടങ്ങും. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കവേ കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് അറുപതുകാരനായ മറഡോണ മരിച്ചത്.