കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരട് 357’. മരട് വിഷയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.
മരട് ഫ്‌ളാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെയും, ഇതിന്റെ പിന്നിലുള്ള കഥ പറയുന്ന ചിത്രത്തില്‍ അനൂപ് മേനോനും, ധര്‍മജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് നായികമാരായി എത്തുന്നത്. സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്. ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ്. അബാം മൂവിസിന്റെയും, സ്വര്‍ണ്ണലയാ സിനിമാസിന്റെയും ബാനറില്‍ എബ്രഹാം മാത്യൂവും , സുദര്‍ശനന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.