Maradu Blast

കൊച്ചി: മരടില്‍ വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരട് പാടത്തുതറ ദാമോദരന്റെ ഭാര്യ ജലജ (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു ജലജയുടെ മരണം സംഭവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ തെക്കേ ചേരുവാരം ഉത്സവ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നളിനി എന്ന സ്ത്രീയും മരിച്ചിരുന്നു.

Top