ന്യൂഡല്‍ഹി: മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന കാര്യം സുപ്രീംകോടതിയില്‍ ഹര്‍ജിക്കാരന്‍ ഇന്ന് ആവശ്യപ്പെടും.
ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എം ജി എന്ന വ്യക്തിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.
സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരടിലെ ഫ്ളാറ്റുകള്‍ക്ക് നൂറ് മീറ്റര്‍ അകലെയാണ് അഭിലാഷ് താമസിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മരട് നഗരസഭ ക്ഷണിച്ച അപേക്ഷയില്‍ 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്.
നാല് ഫ്ളാറ്റുകളും കൂടി പൊളിച്ചു കളയാന്‍ 30 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.