കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
പ്രശ്‌നം സംസ്ഥാന വിഷയമാണെന്നും കൂടാതെ, സുപ്രീംകോടതി ഇടപെടലുണ്ടെന്നും കേസ് പരിഗണിച്ച സന്ദര്‍ഭത്തിലൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇടപെട്ടിട്ടില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഫ്‌ളാറ്റിന്റെ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ ഈ മാസം ഇരുപതിനകം പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധിയില്‍ ഇതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നും കേന്ദ്രം അറിയിച്ചു.