തിരുവനന്തപുരം: മരട് ഫ്ളാറ്റുകള്‍ നിയമാനുസൃതം നിര്‍മിച്ചതാണെന്ന് ക്രെഡായ്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ക്രെഡായ് ആവശ്യപ്പെട്ടു.
രജിസ്ട്രേഷന്‍ സമയത്തും നികുതി സ്വീകരിക്കുന്ന വേളയിലും നിയമലംഘനം നടത്തിയതായി അധികൃതര്‍ പറഞ്ഞില്ലെന്നും ക്രെഡായ് ചൂണ്ടിക്കാട്ടി. ഫ്ളാറ്റ് ഉടമകള്‍ക്ക് വേണ്ടി രാഷ്ട്രപതിയെ സമീപിക്കുമെന്നും ക്രെഡായ് പറഞ്ഞു.
ഉദ്യോഗസ്ഥതലത്തിലെ പാളിച്ചകളാണ് ഇതിനുകാരണമെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തണം. തീരദേശ നിയന്ത്രണ മേഖലാ നിയമത്തിന്റെ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ മരടിലെ ഫ്ളാറ്റുകള്‍ ചട്ടം ലംഘിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും ക്രെഡായ് പറയുന്നു.
പത്തുവര്‍ഷമായി ഫ്ളാറ്റ് ഉടമകള്‍ നികുതി അടയ്ക്കുന്നതിനാല്‍ നിയമവിധേയമായാണ് നിര്‍മാണം നടന്നതെന്ന് സുപ്രീംകോടതിയെ അറിയിക്കണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു.