ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി.

ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എജി എന്നയാളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരടിലെ ഫ്‌ളാറ്റുകള്‍ക്ക് നൂറ് മീറ്റര്‍ അകലെയാണ് അഭിലാഷ് താമസിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മരട് നഗരസഭ ക്ഷണിച്ച അപേക്ഷയില്‍ 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്.

നാല് ഫ്‌ളാറ്റുകളും കൂടി പൊളിച്ചു കളയാന്‍ 30 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top