മരടില്‍ നഷ്ടപരിഹാരം; ഫ്ലാറ്റുടമകള്‍ നഗരസഭയില്‍ സത്യവാങ്മൂലം നല്‍കിത്തുടങ്ങി

കൊച്ചി: മരടില്‍ നഷ്ടപരിഹാരത്തിനായി ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ ശുപാര്‍ശ ചെയ്ത ഫ്‌ലാറ്റ് ഉടമകള്‍ നഗരസഭയില്‍ സത്യവാങ്മൂലം നല്‍കിത്തുടങ്ങി. നഗരസഭയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഫോറത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം രേഖപ്പെടുത്തി ഫ്ലാറ്റുടമകള്‍ സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.200 രൂപയുടെ മുദ്രപ്പത്രത്തില്‍ ആണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്.

വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിച്ച് രണ്ട് ദിവസത്തിനകം ഉടമകളുടെ അക്കൗണ്ടില്‍ അടിയന്തിര നഷ്ടപരിഹാര തുക നിക്ഷേപിക്കും.

107 പേരില്‍ 13 പേര്‍ക്ക് മാത്രമാണ് സമിതി 25 ലക്ഷം രൂപ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ബാക്കി ഫ്ലാറ്റുടമകള്‍ക്ക് 13 ലക്ഷം രൂപ മുതലാണ് ശിപാര്‍ശ. ബാക്കി ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാര നിര്‍ണയം ചൊവ്വാഴ്ച നടക്കും.അര്‍ഹരായ ഫ്‌ലാറ്റ് ഉടമകള്‍ക്ക് വരും ദിവസങ്ങളിലും സത്യവാങ്മൂലം സമര്‍പ്പിക്കാം.

Top