മരടിലെ ഫ്‌ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന്

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍.

പുനരധിവാസം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് നാല് ദിവസത്തിനകം ഫ്‌ളാറ്റുകള്‍ ഒഴിയുമെന്ന് താമസക്കാര്‍ അറിയിച്ചത്. ഫ്‌ളാറ്റിന് മുന്നില്‍ ഇവര്‍ ആരംഭിച്ച നിരാഹാര സമരവും അവസാനിപ്പിച്ചിട്ടുണ്ട്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടറും സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങും എം സ്വരാജ് എംഎല്‍എയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് ഒഴിപ്പിക്കല്‍ നടപടിയുമായി സഹകരിക്കാമെന്ന കാര്യം ഫ്‌ളാറ്റുടമകള്‍ അറിയിച്ചത്.

താത്ക്കാലിക നഷ്ടപരിഹാരത്തുക രണ്ടാഴ്ചക്കകം നല്‍കുമെന്നും വൈദ്യുതിയും വെളളവും പുനസ്ഥാപിക്കുമെന്നും പുനരധിവാസം സംബന്ധിച്ച് ഉറപ്പ് നല്‍കിയെന്നും ഫ്ളാറ്റുടമകള്‍ പറഞ്ഞു.

Top