maradu massacre-cbi

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലകേസ് സി.ബി.ഐയ്ക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയാണ് സി.ബി.ഐ അന്വേഷിക്കുക.

കേസ് ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ സി.ബി.ഐ വ്യക്തമാക്കിയെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കൊളക്കാടന്‍ മൂസാഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഒന്‍പതു പേരുടെ മരണത്തിന് ഇടയാക്കിയ മാറാട് കലാപത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചനയും ദേശസുരക്ഷ പ്രശ്‌നങ്ങളുമാണ് സി.ബി.ഐ അന്വേഷിക്കുക.

മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫ് സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മൂസാഹാജി ആവശ്യപ്പെട്ടത്.

ക്രൈംബ്രാഞ്ച് റിട്ട.സൂപ്രണ്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായ സി.എം.പ്രദീപ്കുമാര്‍ കേസില്‍ കക്ഷി ചേര്‍ന്നതിനെ തുടര്‍ന്നാണ് സി.ബി.ഐ നിലപാട് മാറ്റിയത്.

Top