maradu municipality vice chairman suspended

കൊച്ചി: ഗുണ്ടാ ബന്ധം ആരോപിച്ച് മരട് നഗരസഭാ ഉപാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പിലിനെ കൊണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് ഡി.സി.സിയുടെ നടപടി.

തനിക്കെതിരായ കേസ് സി.പി.എം നേതാവ് പ്രതിയാ കേസിന് ബദലായി കെട്ടിച്ചമച്ചതാണെന്ന് ഗുണ്ടാ ഭീഷണക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന മരട് നഗരസഭാ ഉപാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞിരുന്നു.

മരടില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ ഭൂമാഫിയ കളിക്കുന്നു. പ്രതികളായ ഗുണ്ടകളുമായി ബന്ധമില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു.

മരട് റിയല്‍ എസ്റ്റേറ്റ് തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഐഎന്‍ടിയുസി പ്രവര്‍ത്തകനും നെട്ടൂര്‍ സ്വദേശിയുമായ എ.എം.ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മര്‍ദിച്ചെന്നാണ് കേസ്.

പൊലീസ് കേസെടുത്തതിനു പിന്നാലെ ആന്റണിയും രണ്ടാം പ്രതി മരട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും ഒളിവില്‍ പോയി.

കൂട്ടുപ്രതികളും ഗുണ്ടകളുമായ ഷിജു ഭരതന്‍, റംഷാദ്, കൊഞ്ച് സലാം, ഓട്ടോ അഭി എന്നിവരെ സിറ്റി ടാസ്‌ക് ഫോഴ്‌സ് (സിടിഎഫ്) അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ഡിസിപി ഡോ. അരുള്‍ ആര്‍.ബി.കൃഷ്ണയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ് സിടിഎഫ്.

Top