തിരുവനന്തപുരം: മരംമുറികേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോയെന്നും പ്രതികളെ സഹായിക്കാന്‍ ഫയലുകളില്‍ അനുകൂല തീരുമാനം എഴുതിയോയെന്നും പരിശോധിക്കും.
പ്രത്യേക സംഘത്തിന്റെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്.