ന്യൂഡല്‍ഹി: ടെലിഫോൺ എക്സ്ചേഞ്ച് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയുമടക്കം ഏഴു പ്രതികളെ പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു.
പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്നു കണ്ടാണ് ജഡ്ജി ഇവരെ വെറുതെവിടാൻ ഉത്തരവിട്ടത്.
2006-2007 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന മാരൻ തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്ത് ചെന്നൈയിലെ വസതിയിൽ അനധികൃതമായി ടെലിഫോൺ എക്സ്ചെയ്ഞ്ച് സ്ഥാപിച്ചെന്നാണ് കേസ്.