ഡല്‍ഹി: മഹാരാഷ്ട്രയില്‍ മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തമാകുന്നു. സര്‍ക്കാര്‍ ജോലി, വിദ്യഭ്യാസം സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭവുമായി മുന്നോട്ട് പോകും. വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണ്. എന്നാല്‍ സര്‍ക്കാരുകള്‍ തങ്ങള്‍ക്കനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും പ്രക്ഷോഭകര്‍ പറഞ്ഞു.
എന്‍.സി.പി എം.എല്‍.എമാരുടെ വീട് ആക്രമിച്ച പ്രക്ഷോഭകര്‍ വാഹനങ്ങള്‍ കത്തിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലും പ്രതിഷേധമുണ്ടായി. എന്‍.സി.പി എം.എല്‍.എ പ്രകാശ് സോളങ്കെയുടെ മജല്‍ഗാവിലെ വീട് ആക്രമിച്ചു. വീടിനുമുന്നിലെ വാഹനങ്ങള്‍ കത്തിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.
പ്രക്ഷോഭകരുടെ സമരത്തിന് നേരെ വലിയ രീതിയിലുള്ള പരാമര്‍ശങ്ങള്‍ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള പ്രക്ഷോഭവും ആക്രമണങ്ങളും നടന്നത്. എം.എല്‍.എ സന്ദീപ് ക്ഷര്‍സാഗറിന്റെ വീടിന് അക്രമികള്‍തീയിട്ടു. മറാഠ്വാഡയില്‍ നിന്നുള്ള അജിത് പവാര്‍ പക്ഷ നേതാവിന്റെ വീട് ആക്രമിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാനായി പ്രക്ഷോഭകരുമായി പല തരത്തിലുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍ സംവരണ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.