ബിജെപി നേതാവിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്‌വിട്ടു; മറാത്തി ചാനലിന്റെ സംപ്രേക്ഷണം വിലക്കി

മുംബൈ : ബിജെപി നേതാവിന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്‌വിട്ട മറാത്തി ചാനലിന്റെ സംപ്രേക്ഷണം വിലക്കി. ലോക് സാഹി ചാനലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസിനെ തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണം നിര്‍ത്തിയത്.

ബിജെപി നേതാവ് കിരിത് സോമയ്യയുടെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് സംപ്രേക്ഷണം ചെയ്തത്. പിന്നാലെ നിയമസഭയില്‍ സോമയ്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സോമയ്യുടെ പരാതിയില്‍ പൊലീസ് ചാനലിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ചാനല്‍ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

Top