മറയൂര്‍: ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പിടികൂടി. വട്ടവട കോവിലൂര്‍ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മറയൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മറയൂര്‍ സ്വദേശിനിയായ യുവതി കാന്താല്ലൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. വീടിനടുത്ത് തടിവെട്ടാന്‍ എത്തിയ കോവിലൂര്‍ സ്വദേശിയാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനവിവരം അറിഞ്ഞ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപെടുകയായിരുന്നു.