മിക്‌സി വിറ്റ് മദ്യപിച്ചു; ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

dead-body

മറയൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപം വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മംഗലംശാല സുല്‍ത്താന്‍പേട്ടയ്ക്ക് സമീപം മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശാ (49)ണ് ഭാര്യ ഉമാദേവി (47)യുടെ അടിയേറ്റ് മരിച്ചത്.

കഴിഞ്ഞ 17-നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ മരിച്ചു. വാഹനാപകടം എന്ന നിലയില്‍ കേസെടുത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവസംസ്‌കാരവും നടത്തി. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് വാഹനാപകടമല്ല തലയ്ക്ക് പിറകിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് മനസ്സിലായത്.

തുടര്‍ന്ന് മംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഭാര്യ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം തെളിഞ്ഞത്. മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടുപകരണങ്ങള്‍ വിറ്റ് മദ്യം വാങ്ങി കഴിക്കുന്നതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിടുമായിരുന്നു. 2000 രൂപ വിലമതിക്കുന്ന മിക്‌സി വിറ്റ് വെങ്കിടേശ് മദ്യപിച്ചതിന്റെ ദേഷ്യത്തില്‍ വടിയുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഭാര്യ ഉമാദേവി മൊഴി നല്‍കി.

Top