മെക്‌സിക്കോയ്‌ക്കെതിരെ ആദ്യ ഇലവനില്‍ മാര്‍സെലോ കളിക്കില്ല

mar

മോസ്‌കോ: ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്ന ബ്രസീല്‍ നിരയില്‍ റയല്‍ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് മാര്‍സെലോ ആദ്യ ഇലവനില്‍ കളിക്കില്ലെന്ന് സൂചന. പുറം വേദനയെത്തുടര്‍ന്ന് കഴിഞ്ഞ മത്സരത്തിനിടെ താരത്തിന് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു.

അങ്ങനെയെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹത്തിന് പകരക്കാരനായെത്തിയ ഫിലിപ് ലൂയിസിന് ഇന്ന് ആദ്യ ഇലവനില്‍ അവസരം ലഭിക്കും. തുടയ്‌ക്കേറ്റ പരിക്കില്‍ നിന്ന് പ്രതിരോധ താരം ഡാനിലോ മോചിതനായെങ്കിലും അദ്ദേഹത്തിന് പകരമെത്തിയ ഫാഗ്‌നര്‍ തന്നെ ഇന്നും കളിക്കാനാണ് സാധ്യത. തിയാഗോ സില്‍വയാണ് ഇന്ന് ടീമിനെ നയിക്കുന്നത്.

Top