ലണ്ടന്‍: ഇംഗ്ലണ്ടിലെ 1.3 മില്ല്യണ്‍ കുട്ടികള്‍ക്ക് തന്റെ പോരാട്ടത്തിലൂടെ താരം ഭക്ഷണം നല്‍കി ശ്രദ്ദേയനായി ഇരുപത്തിരണ്ടുകാരനായ യുവ ഫുട്‌ബോള്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. വേനല്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം നിര്‍ത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ റാഷ്‌ഫോര്‍ഡ് ഇതിനായി രാജ്യം മുഴുവന്‍ പ്രതികരിക്കണമെന്നും ട്വീറ്റ് ചെയ്തു.
ഓരോ കുട്ടികളുടേയും കുടുംബവും അവരുടെ പാര്‍ലമെന്റ് അംഗത്തെ മെന്‍ഷന്‍ ചെയ്ത് ഈ കാര്യം ആവര്‍ത്തിക്കണമെന്നും എന്നും താരം വ്യക്തമാക്കി. ഈ സന്ദേശം ഇംഗ്ലണ്ട് ഏറ്റെടുത്തു. എല്ലാവരും മുന്നോട്ടുവന്നതോടെ ഗവണ്‍മെന്റ് തീരുമാനം മാറ്റി. എല്ലാ കുട്ടികള്‍ക്കും വേനലവധിക്കാലത്തും ഭക്ഷണം ഉറപ്പാക്കുമെന്ന് ഉറപ്പുനല്‍കി.