പുറംമോടിയിലല്ല സൗന്ദര്യം; മാര്‍ഗംകളിയിലെ പ്രധാനപ്പെട്ട രംഗം പങ്കുവെച്ച് നമിത

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നമിത പ്രമോദ് നായികയായെത്തിയ ചിത്രമാണ് മാര്‍ഗംകളി. പ്രേക്ഷക പ്രീതി നേടി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് വിജയനാണ്. ബിബിന്‍ ജോര്‍ജാണ് നായകന്‍. പുറംമോടിയിലല്ല സൗന്ദര്യമെന്നു കാണിച്ചു തരുന്ന ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു രംഗമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നായിക നമിത തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/sabithazawariya/videos/2915330725160622/

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത മാര്‍ഗംകളി’യില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

Top