‘മാർ​ഗഴി തിങ്കൾ’ പുനരാവിഷ്കരിച്ച് പ്രിയ താരങ്ങൾ

മലയാളത്തിലെയും തമിഴിലെയും പ്രിയനായികമാരായ ശോഭന, രേവതി, സുഹാസിനി മണിരത്നം, കനിഹ, നിത്യ മേനോൻ, രമ്യ നമ്പീശൻ, അനു ഹാസൻ, ജയശ്രീ തുടങ്ങിയവരും ​ഗായിക ഉമ അയ്യരും ഒരുമിച്ച സം​ഗീത ആൽബം ശ്രദ്ധനേടുന്നു. മാർ​ഗഴി തിങ്കൾ എന്ന തമിഴ്​ഗാനം ഈ സം​ഗീത ആൽബത്തിലൂടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് സുഹാസിനി. സുഹാസിനി തന്നെയാണ് നിർമാണം.

ഉമ അയ്യർ, രേവതി, നിത്യ മേനൻ, രമ്യ നമ്പീശൻ, അനു ഹാസൻ, കനിഹ, ജയശ്രീ, സുഹാസിനി മണി രത്നം എന്നിവർ പാടുമ്പോൾ പാട്ടിന് അനുസരിച്ചുള്ള നൃത്തച്ചുവടുകളുമായി ശോഭന സ്ക്രീനിൽ നിറയുന്നു. ഇന്നലെയാണ് സുഹാസിനി സംവിധാനം ചെയ്ത ഈ ആൽബം റിലീസിനെത്തിയത്. തിരുപ്പാവെയുടെ ഗാനം പുനരാവിഷ്കരിക്കാനായ സന്തോഷത്തിലാണ് താരങ്ങൾ.

Top