വൈൽഡ് കാർഡ് പ്രവേശനം നല്‍കില്ല; ഷറപ്പോവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ നഷ്ടമാകും

ഫ്രാൻസ്: റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കാനാകില്ല. ഷറപ്പോവയ്ക്കു മത്സരിക്കുന്നതിനുള്ള വൈൽഡ് കാർഡ് പ്രവേശനം നൽകേണ്ടെന്ന് ടൂർണമെന്‍റ് അധികൃതർ തീരുമാനിച്ചു.

പരിക്കേറ്റിരുന്ന താരമാണെങ്കിൽ വൈൽഡ് കാർഡ് നൽകാം എന്നാൽ ഉത്തേജക മരുന്ന് ഉപയോഗിച്ചവർക്ക് വൈൽഡ് കാർഡ് നൽകാനാവില്ലെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ മേധാവി ബെർണാഡ് ഫെറാണ്ടിനി പറഞ്ഞു.

ഏപ്രിൽ നടന്ന സ്റ്റർട്ട്ഗർട്ട് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിന്‍റെ സെമിയിൽ തോറ്റ് പുറത്തായതോടെയാണ് ഷറപ്പോവയുടെ ടെന്നീസ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണത്. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിലേക്ക് യോഗ്യത നേടണമെങ്കിൽ ഷറപ്പോവയ്ക്ക് ടൂർണമെന്‍റിന്‍റെ ഫൈനലിൽ എത്തേണ്ടിയിരുന്നു.

ഉത്തേജക മരുന്നുവിവാദത്തെത്തുടർന്ന് വിലക്ക് നേരിട്ട ഷറപ്പോവ 15 മാസം നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു അന്ന് കോർട്ടിൽ തിരിച്ചെത്തിയത്.

Top