ലോസ് ഏഞ്ചല്‍സ്: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി ടെന്നീസ് താരം മരിയ ഷറപ്പോവ. ലോസ് ഏയ്ഞ്ചല്‍സില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഷറപ്പോവയുടെ കുറ്റസമ്മതം.
ജനുവരി 26ന് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ നടന്ന പരിശോധനയിലാണ് ഷറപ്പോവ നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി കുടുംബ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകരം ഈ മരുന്ന് കഴിച്ചിട്ടുണ്ടെന്നും ഇത് നിരോധിത മരുന്ന് ആയിരുന്ന് എന്ന് അറിയില്ലായിരുന്നു എന്ന് ഷറപ്പോവ പറഞ്ഞു.
കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ഷറപ്പോവെയെ അടിയന്തരമായി അന്താരാഷ്ട്ര ടെന്നീസ് ഫെഢറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 5 ഗ്രാന്‍സ്ലാം കീരീടം നേടിയ ഷറപ്പോയെപ്പറ്റിയുള്ള വാര്‍ത്ത ടെന്നീസ് ലോകം ഞെട്ടലോടെ ആണ് നോക്കികാണുന്നത്.
ഷറപ്പോവ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു എന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഷറപ്പോവയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു എന്നും ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു.
ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഒളിമ്പികിസ് മത്സരത്തില്‍ ഷറപ്പോവയ്ക്ക് പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ മേധാവി ഷാമില്‍ തര്‍പിഷേവ് പ്രതികരിച്ചു. ഡോക്ടര്‍മാരുടേയും ഫിസിയോ തെറാപിസ്റ്റുകളുടേയും നിര്‍ദ്ദേശ പ്രകാരം കായിക താരങ്ങള്‍ വിവിധം തരം മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് തന്നെ ആകും ഷറപ്പോവയ്ക്കും സംഭവിച്ചിട്ടുണ്ടാവുക എന്നും ഷാമില്‍ പറഞ്ഞു.