ലണ്ടന്‍: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് വീണ്ടും തിരിച്ചടി. വരാനിരിക്കുന്ന വിംബിള്‍ഡണ്‍ ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തില്‍ നിന്ന് ഷറപ്പോവ പിന്‍മാറി. തുടയ്ക്കേറ്റ പരുക്കിനെ തുടര്‍ന്നാണ് താരം വിംബിള്‍ഡണില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.
വിലക്ക് മാറി കളത്തില്‍ തിരിച്ചെത്തിയ ഉടന്‍ ആണ് അടുത്ത തിരിച്ചടി.
ഫ്രഞ്ച് ഓപണില്‍ മത്സരിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കാത്തത് താരത്തിന് ക്ഷീണമായിരുന്നു. കരിയര്‍ തിരിച്ചുപിടിക്കാനൊരുങ്ങുന്ന റഷ്യന്‍ താരത്തിന് ഇപ്പോള്‍ പരുക്കാണ് വില്ലനായി മാറിയത്.