കണ്ണൂര്‍: യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്രയേല്‍ സൈന്യത്തിനു യൂണിഫോം നിര്‍മിച്ചു നല്‍കില്ലെന്ന് മരിയന്‍ അപ്പാരല്‍സ്. ഒരു ലക്ഷം യൂണിഫോമിനു കൂടി ഓര്‍ഡര്‍ ലഭിച്ചെങ്കിലും കരാറില്‍നിന്നു പിന്‍വാങ്ങുകയാണെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2012 മുതലാണ് ഇസ്രയേല്‍ സൈന്യത്തിനു മരിയന്‍ അപ്പാരല്‍സ് യൂണിഫോം തയാറാക്കി നല്‍കാന്‍ തുടങ്ങിയത്.
15 വര്‍ഷമായി വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ കയറ്റുമതിക്കുള്ള വസ്ത്രങ്ങളാണു നിര്‍മിക്കുന്നത്. 1500 ല്‍ അധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ 95 ശതമാനവും വനിതകളാണ്.
ഇസ്രയേല്‍ സൈന്യത്തിനു മാത്രമല്ല, ഫിലിപ്പീന്‍സ് ആര്‍മി, ഖത്തര്‍ ആര്‍മി, കുവൈത്ത് എയര്‍ഫോഴ്സ്, കുവൈത്ത് നാഷനല്‍ ഗാര്‍ഡ് തുടങ്ങിയവയ്ക്കും ഇവിടെ യൂണിഫോം നിര്‍മിക്കുന്നുണ്ട്. തൊടുപുഴ സ്വദേശിയായ തോമസ് ഓലിക്കല്‍ നേതൃത്വം നല്‍കുന്ന കമ്പനി മുംബൈ ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്.