തിരുവനന്തപുരം: സദാചാര ഗുണ്ടകളെ നേരിടുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനക്കാര്‍ക്ക് നല്‍കില്ല. സദാചാര ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും തയ്യാറാണ്. മരത്തണലില്‍ ഇരുന്നവരെ ശിവസേനക്കാര്‍ വിരട്ടിയോടിച്ചു.പൊലീസ് പിന്തിരിപ്പിക്കന്‍ ശ്രമിച്ചില്ലെന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിനെതിരെ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു.