പതിനൊന്ന് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് ക്രൊയേഷ്യന്‍ താരം

തിനൊന്ന് വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ച് ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സുകിച്ച്. 89 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളുമായി ക്രൊയേഷ്യയുടെ ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് മാന്‍സുകിച്ച്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് 32 കാരനായ മാന്‍സുകിച്ച് നിവലില്‍ കളിക്കുന്നത്.

റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യക്ക് വേണ്ടി ഫൈനല്‍ കളിച്ചതിന് പിന്നാലെയാണ് മാന്‍സുകിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. റഷ്യയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഫൈനലില്‍ ഒരു ഗോളും നേടിയിരുന്നു.

‘ഞങ്ങളുടെ സ്വപ്നത്തിനുവേണ്ടിയായിരുന്നു ജീവിച്ചത്. ചരിത്രപരമായ ഫലവും ലഭിച്ചു. ഒപ്പം ഞങ്ങളുടെ ആരാധകരുടെ സ്‌നേഹവും,’ മാന്‍സുകിച്ച് പറഞ്ഞു. തന്നെ സംബന്ധിച്ച് വിരമിക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top