വിശാലും എസ് ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.മാര്‍ക്ക് ആന്റണി 100 കോടി ക്ലബില്‍ എത്തി.വിശാലിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ടൈം ട്രാവല്‍ ഗ്യാങ്സ്റ്റര്‍ വിഭാഗത്തിലെത്തിയ ചിത്രം പതിനൊന്ന് ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
2021 ല്‍ ഇറങ്ങിയ എനിമി വന്‍ പരാജയമായപ്പോള്‍ ചക്ര ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് 2022 ല്‍ ഇറങ്ങിയ ലാത്തി വീരമേ വാഗൈ സൂടും, എന്നീ സിനിമകള്‍ വലിയ പരാജയങ്ങളായി. കരിയര്‍ അവസാനിച്ചോയെന്ന് ചോദിച്ചവര്‍ക്ക് മുന്നിലേക്കാണ് വിശാല്‍ കരിയര്‍ ബെസ്റ്റ് ചിത്രം മാര്‍ക്ക് ആന്റണിയുമായി എത്തിയതും ആദ്യ 100 കോടി നേടിയതും.
ചിത്രത്തില്‍ ഒരു ഗാനവും വിശാല്‍ പാടിയിട്ടുണ്ട്. അധിരുദ്ധയുടെ തെലുങ്ക് പതിപ്പായ അധരാധ എന്ന ഗാനമാണ് വിശാല്‍ ആലപിക്കുന്നത്. തമിഴ് ഗാനം പാടിയിരിക്കുന്നത് ടി രാജേന്ദ്രനാണ്.
അച്ഛന്റേയും മകന്റേയും വേഷത്തിലെത്തിയ എസ് ജെ സൂര്യയും കൈയടി നേടി. ഋതു വര്‍മയാണ് നായിക. ജി മഹേന്ദ്രന്‍, ശെല്‍വ രാഘവന്‍, നിഴല്‍ഗള്‍ രവി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണം