തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം ഇലക്ഷന്‍ സ്റ്റണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീം ലീഗിന്റെ പേടി സ്വപ്നം ആയ കെ ടി ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ച് വ്യക്തിപരമായി തകര്‍ക്കാന്‍ ഉള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് ചെന്നിത്തല വിളിക്കുന്നതെന്നായിരുന്നു ആരോപണങ്ങള്‍ക്ക് കെ ടി ജലീല്‍ മറുപടി നല്‍കിയത്. നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ക്ക് മോഡറേഷനിലൂടെ മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതില്‍ ക്രമക്കേടില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇതേ വിശദീകരണം തന്നെയാണ് കോടിയേരിയും നല്‍കുന്നത്. മാര്‍ക്ക് ദാനം നിയമാനുസരണ നടപടിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഈ മാര്‍ക്ക് ദാനം നടന്നിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ ഗവര്‍ണര്‍ പരിശോധിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.