മാര്‍ക്ക് ലിസ്റ്റ് വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. എഴുതാത്ത പരീക്ഷ പാസായെന്ന ഫലത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന ആര്‍ഷോയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി കമ്മിഷണര്‍ക്ക് കൈമാറി. അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം നല്‍കി. വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്ന് സി.പി.എം. നേതൃത്വത്തെ ആര്‍ഷോ അറിയിച്ചു

Top