ഫ്രീബേസിക്ക്‌സ് സംവിധാനത്തില്‍ ഏതൊക്കെ വെബ്‌സൈറ്റുകളും ആപ്പുകളും ഉള്‍പ്പെടുത്തണമെന്ന് ഫെയ്‌സ്ബുക്ക് തീരുമാനിക്കുമെന്ന ആരോപണത്തില്‍ മറുപടിയുമായി കമ്പനി.
ഫ്രീബേസിക്ക്‌സില്‍ ഏതൊക്കെ ആപ്പുകള്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും ഏതൊക്കെ റിജെക്ട് ചെയ്യുന്നുണ്ടെന്നും പരിശോധിക്കാന്‍ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് അവസരം നല്‍കാമെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.
സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു ആപ്പിന് പോലും ഇതുവരെ തങ്ങള്‍ ഫ്രീബേസിക്ക്‌സില്‍ പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയല്‍സ് പറഞ്ഞു.
റെഡ്ഡിറ്റിലെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ക്രിസ് ഡാനിയല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഫ്രീബേസിക്ക്‌സ് നടപ്പാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ട്രായ് അനുവദിച്ചിരിക്കുന്ന സമയം രണ്ട് ദിവസത്തിനകം അവസാനിക്കാനിരിക്കെ ഫെയ്‌സ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് വലിയ ക്യാംപെയ്‌നാണ്.
പത്രങ്ങളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഫ്രീബേസിക്ക്‌സിനെ പിന്തുണയ്ക്കു എന്ന് ആഹ്വാനം ചെയ്യുന്ന പരസ്യം ഇപ്പോള്‍ ഫെയ്‌സ്ബുക്ക് നല്‍കുന്നുണ്ട്.
ട്വിറ്റര്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഫ്രീബേസിക്ക്‌സില്‍ ഉണ്ടായിരിക്കുമെന്നും ക്രിസ് ഡാനിയല്‍ വ്യക്തമാക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് പരസ്യം നല്‍കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനല്ലെന്നും മറിച്ച് ബോധ്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നതിനാണെന്നും ക്രിസ് പറയുന്നു.
ഫ്രീബേസിക്ക്‌സിലൂടെ ഫെയ്‌സ്ബുക്കിന് വരുമാനം ഒന്നും ലഭിക്കുന്നില്ലെന്നും ലോകത്തെ കൂടുതല്‍ കണക്ടഡാക്കുന്നതിനാണെന്നും ക്രിസ് അവകാശപ്പെടുന്നുണ്ട്.