മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനത്തിനിടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് എലിയറ്റ് സക്കര്‍ബര്‍ഗ് കാലിന് പരുക്കേറ്റു. കാല്‍മുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടര്‍ന്ന് സക്കര്‍ബര്‍ഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്‍സ്റ്റാഗ്രാമിലാണ് സക്കര്‍ബര്‍ഗ് ആശുപത്രിയില്‍ നിന്നുള്ള തന്റെ ചിത്രം പങ്കുവെച്ചത്. അടുത്തകാലത്തായി വിവിധ ആയോധനകലകളില്‍ പരിശീലനം നടത്തുന്ന സക്കര്‍ബര്‍ഗ് ജിയു-ജിറ്റ്സു മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.
അടുത്ത മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് മത്സരത്തിനായി തയ്യാറെടുക്കുകയായിരുന്നു സക്കര്‍ബര്‍ഗ്. പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും സക്കര്‍ബര്‍ഗ് നന്ദി അറിയിക്കുകയും ചെയ്തു.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ മേധാവി കൂടിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആയോധനകലകളില്‍ പരിശീലനത്തിനൊപ്പം നടത്തുന്നുണ്ട്.
അടുത്തിടെ ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് സക്കര്‍ബര്‍ഗിനെ പരിഹസിച്ച് വീണ്ടും രംഗത്ത് വന്നിരുന്നു. ത്രെഡ്സ് എന്ന പ്ലാറ്റ്ഫോം ഒരു പ്രേത നഗരം പോലെയാണെന്നും ഭയനാകമായ നിശബ്ദതയാണ് അവിടെയെന്നും മസ്‌ക് പരിഹസിച്ചു. കമ്പനി മേധാവിയായ സക്കര്‍ബര്‍ഗ് പോലും ത്രെഡ്‌സ് ഉപയോഗിക്കുന്നില്ലെന്ന് മസ്‌ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി കിടക്കയിലെ ചിത്രം സക്കര്‍ബര്‍ഗ് പങ്കുവെച്ചിരിക്കുന്നത്.