കുല്‍ഭൂഷണ്‍ യാദവ് കേസ് : ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് തെറ്റെന്ന് കട്ജു

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് ഗുരുതരമായ തെറ്റാണെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു.

കുല്‍ഭൂഷണിന്റെ കാര്യത്തില്‍ ഇന്ത്യ നേടിയ വിജയത്തില്‍ ജനങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ പാകിസ്താന്റെ കൈയ്യില്‍ കാര്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നപോലെയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഒട്ടനവധി വിഷയങ്ങളില്‍ പാകിസ്താന്‍ ഇനി അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചേക്കാം. അതിനാല്‍ തന്നെ നീതിന്യായ കോടതിയുടെ അധികാര പരിധി സംബന്ധിച്ച് പാകിസ്താന്‍ കൂടുതല്‍ എതിര്‍പ്പ് ഉന്നയിച്ചേക്കില്ല.

കശ്മീര്‍ തര്‍ക്ക പരിഹാരത്തിനായി പാകിസ്താന്‍ ഐസിജെയെ സമീപിക്കും എന്നകാര്യം ഉറപ്പാണ്. അവിടെ നമുക്ക് ഇനി ഇത് കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണ് എന്നകാര്യം പറയാന്‍ സാധിക്കില്ല.

അവര്‍ക്ക് ഇനി എല്ലാ തരത്തിലുള്ള വിഷയങ്ങളും പ്രത്യേകിച്ച് നമ്മള്‍ എല്ലാക്കാലത്തും എതിര്‍ത്തു പോന്നിരുന്ന കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് ‘തിന്മയുടെ പേടകം’ തുറന്നു വിട്ടതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top