മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ ഒന്നിന് ആരംഭിക്കും

kunjali

പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംങ് നവംബര്‍ ഒന്നിന് ആരംഭിക്കും. മോഹന്‍ലാലും പ്രിയദര്‍ശനും ഏറെ കാലങ്ങളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്ന പദ്ധതിയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. മലയാളത്തില്‍ നിന്നും ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് 100 കോടിയോളം രൂപയാണ് മുതല്‍ മുടക്ക് വരുന്നുണ്ട്.

ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റ് എന്നിവ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി ചിത്രം എത്തും. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഐവി ശശിയുടെ മകന്‍ അനിയാണ് തിരക്കഥ ഒരുക്കുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥയുടെ പിന്നിലും പ്രിയദര്‍ശന്റെ കരങ്ങളുണ്ട്.

തിരക്കഥ പൂര്‍ത്തിയായതോടെ ആദ്യം തീരുമാനിച്ചിരിക്കുന്നത് പോലെ നവംബറില്‍ തന്നെ ചിത്രീകരണം ആരംഭിക്കും.പ്രമുഖ താരങ്ങളായ സുനില്‍ ഷെട്ടിയും നാഗര്‍ജുനയും കുഞ്ഞാലി മരക്കാരില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഇക്കാര്യം ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടിരുന്നു. ഇതിനൊപ്പം തെന്നിന്ത്യയില്‍ നിന്നും സൂര്യ, വിജയ് സേതുപതി, വിക്രം തുടങ്ങിയവരും അഭിനയിക്കുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല..

Top