വിപണിയില്‍ മികച്ച രീതിയില്‍ മുന്നേറ്റം കുറിച്ച് പുത്തന്‍ മാരുതി സുസുക്കി എര്‍ട്ടിഗ

വിപണിയില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് പുത്തന്‍ മാരുതി സുസുക്കി എര്‍ട്ടിഗ. വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 23,000 യൂണിറ്റിലധികം ബുക്കിങ്ങാണ് എര്‍ട്ടിഗയ്ക്ക് ലഭിച്ചത്.

മിക്ക ഡീലര്‍ഷിപ്പുകളിലും നിലവില്‍ ബുക്ക് ചെയ്തു രണ്ടു മുതല്‍ മൂന്നാഴ്ച്ച വരെ കാത്തിരുന്നാല്‍ മാത്രമാണ് ഈ വാഹനം സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. 11,000 രൂപയാണ് ബുക്കിംഗ് തുക.

സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയുള്ള 1.3 ലിറ്റര്‍ ഡീസല്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുത്തന്‍ എര്‍ട്ടിഗയില്‍ ഉണ്ടാവുക. മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

Top