രണ്ടാം ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച ഉയരംകുറിച്ച സൂചികകളില്‍ നിന്ന് വന്‍ തോതില്‍ ലാഭമെടുപ്പ് നടന്നതോടെ രണ്ടാം ദിവസവും വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, എനര്‍ജി, ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും സമ്മര്‍ദത്തിലായി.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 61,880ലെത്തിയെങ്കിലും പിന്നീട് ക്ലോസ് ചെയ്യുന്നതുവരെ സമ്മര്‍ദത്തിലായിരുന്നു. ഒടുവില്‍ 456 പോയന്റ് നഷ്ടത്തില്‍ 61,109ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 152.20 പോയന്റ് താഴ്ന്ന 18,266.60 ലുമെത്തി.
സെന്‍സെക്‌സ് ഓഹരികളില്‍ ഭാരതി എയര്‍ടെല്‍ നാല് ശതമാനം നേട്ടമുണ്ടാക്കി.

709 നിലവാരത്തിലേക്കുയര്‍ന്നു. എസ്ബിഐ, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ, ടൈറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബിപിസിഎല്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

സെക്ടറല്‍ സൂചികകളെല്ലാം തകര്‍ച്ച നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ രണ്ടുശതമാനം വീതം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top