സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു; പവന് 22,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,815 രൂപയാണ്.

കഴിഞ്ഞ മാസം ആദ്യം സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ദീപാവലി ദിവസവും പവന് 23,720രൂയിലായിരുന്നു വ്യാപാരം നടന്നത്. തുടര്‍ന്ന് സ്വര്‍ണ വിലയില്‍ നിരന്തരം കുറവ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, വെള്ളി വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.20 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. ഒരു കിലോയ്ക്ക് 41,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top