കൊച്ചി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് ഉണ്ടായിരിക്കുന്നത്.
മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി. 23,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.