വിപണിയില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് എല്‍ജി വി30. 2018ല്‍ ഈ മോഡല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കി വീണ്ടും എത്താന്‍ ഒരുങ്ങുകയാണ്. എല്‍ജി വി30യുടെ റാസ്ബറി റോസ് പതിപ്പാണ് വിപണി കീഴടക്കാന്‍ ഒരുങ്ങുന്നത്.
പ്രേമം പിടിച്ചുപറ്റാനും, ശ്രദ്ധയാകര്‍ഷിക്കാനും കഴിവുള്ള മോഡല്‍ എന്നാണ് കമ്പനി ഫോണിന് നല്‍കുന്ന വിശദീകരണം. വാലന്റേന്‍സ് ഡോയ്ക്കു മുന്‍പ് മോഡല്‍ വിപണിയില്‍ എത്തിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എല്‍ജി വി30/ വി30പ്ലസ് എന്നീ മോഡലുകളില്‍ കണ്ട ഫീച്ചറുകള്‍ റാസ്ബറി റോസിലും ഉണ്ടാകും. മികച്ച മള്‍ട്ടീമീഡിയ ഫീച്ചറുകളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കുകയെന്നും ഫോണിലെ ഇരട്ടക്യാമറ പ്രൊഫഷണല്‍ ചിത്രങ്ങള്‍ എടുക്കുന്നതിന് പോലും സാധിക്കുന്നതാണെന്നും കമ്പനി അറിയിച്ചു. 16മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയോടൊപ്പം 13മെഗാപിക്‌സലിന്റെ മറ്റൊരു ക്യാമറയും ഫോണിലുണ്ട്. ഇതിനുപുറമേ 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഉണ്ട്.
ക്വാഡ് എച്ച് ഡി പ്ലസ് ഓലെഡ് ഫുള്‍വേര്‍ഷന്‍ സ്‌ക്രീനുമായാണ് ഈ പുത്തന്‍ മോഡല്‍ എത്തുന്നത്. 3300എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ ക്വിക് ചാര്‍ജ് 3 ഫീച്ചറും ലഭ്യമായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 835 ചിപ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 4ജിബി റാമിന്റേതാണ്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.