കോഴിക്കോട്: കേരളത്തില്‍ വില്‍ക്കുന്ന ശര്‍ക്കരയില്‍ മാരകമായ റോഡമിന്‍ ബി കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്.
ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍ ബി കണ്ടെത്തിയ ശര്‍ക്കരകള്‍ ഇപ്പോഴും വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടക്കുന്നുണ്ടെന്ന് പറയുമ്പോഴും നടപടികള്‍ എടുക്കുന്നില്ലെന്ന കാര്യം വ്യക്തമാണ്.
തമിഴ്‌നാട്ടിലെ പളനി, ദിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മായം കലര്‍ത്തിയ ശര്‍ക്കര കൊണ്ടു വരുന്നത്. തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബിയാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്.