കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്നും വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നത്.
രണ്ടു ദിവസത്തിനിടെ പവന് 200 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പവന് 23,560 രൂപയിലും ഗ്രാമിന് 2,945 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.