മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ വിപണി കനത്ത സമ്മര്‍ദത്തില്‍. വ്യാപാര മാസത്തിന്റെ അവസാനത്തെയും വ്യാപാര ആഴ്ചയുടെ ആദ്യത്തെയും ദിനത്തില്‍ നിഫ്റ്റി 16,500ന് താഴെയെത്തി.
സെന്‍സെക്സ് 732 പോയന്റ് താഴ്ന്ന് 55,125ലും നിഫ്റ്റി 211 പോയന്റ് നഷ്ടത്തില്‍ 16,447ലുമാണ് വ്യാപാരം ആരംഭിച്ചത്.
സണ്‍ ഫാര്‍മ, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഐടിസി, ഇന്‍ഫോസിസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, റിലയന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
റഷ്യ യുക്രൈനെ ആക്രമിച്ച ദിവസം 2700ലേറെ പോയന്റ് സെന്‍സെക്സ് തകര്‍ച്ചനേരിട്ടെങ്കിലും അടുത്തദിവസംതന്നെ 1,300ലേറെ പോയന്റ് തിരിച്ചുപടിക്കുകയുംചെയ്തിരുന്നു. വ്യത്യസ്ത ആഗോള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും വിപണിയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നെഗറ്റീവ് സോണിലാണ്. സൂചികകള്‍ ഒരുശതമാനവീതം താഴ്ന്നു.