മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെന്‍സെക്‌സ് 4 പോയന്റ് നേട്ടത്തില്‍ 53,058ലും നിഫ്റ്റി 8 പോയന്റ് താഴ്ന്ന് 15,871ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ടൈറ്റാന്‍, എസ്ബിഐ, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് പാദഫലം വ്യാഴാഴ്ച പുറത്തുവിടും. കോവിഡിന്റെ രണ്ടാംതരംഗം ഐടി മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മികച്ച പ്രവര്‍ത്തനഫലമാകും പുറത്തവരികയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.