മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 50 പോയന്റാണ് ഉയര്‍ന്നത്. നിഫ്റ്റിയില്‍ 11,900 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് നിഫ്റ്റി 12 പോയിന്റും സെന്‍സെക്സ് 30 പോയന്റും നഷ്ടത്തിലായി.
ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്റ്ടി, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ ഒരു ശമതാനംവരെ നഷ്ടത്തിലായി.സണ്‍ഫാര്‍മയുടെ ഓഹരി വില മൂന്നശതമാനത്തോളം താഴെപ്പോയി.
ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില മൂന്നുശതമാനത്തോളം ഉയര്‍ന്നു. ബാങ്കിന്റെ അറ്റാദായത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.