ഓഹരി വിപണിയില്‍ ഇടിവ് ; സെന്‍സെക്‌സ് 422 പോയിന്റ് താഴ്ന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 422 പോയിന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയിന്റ് നഷ്ടത്തില്‍ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്.

യെസ് ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, വേദാന്ത, ടിസിഎസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഹീറോ മോട്ടോകോപ്, എല്‍റ്റി, മാരുതി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, കൊടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്റസന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, റിലയന്‍സ്, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top